അബുദാബി: യുഎഇയിലുടനീളം പി.സി.ആര് പരിശോധനയുടെ നിരക്ക് കുറച്ചു. പി.സി.ആര് പരിശോധനയ്ക്ക് 50 ദിര്‍ഹമില്‍ കൂടുതല്‍ ഈടാക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്കി. സ്കൂള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സെന്ററുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കോവിഡ് പരിശോധന നടത്തുമെന്ന് അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി അറിയിച്ചു.
65 മുതല്‍ 150 ദിര്‍ഹം വരെയാണ് വിവിധ സ്ഥാപനങ്ങളില്‍ നിലവില്‍ പി.സി.ആര് പരിശോധനയ്ക്ക് ഈടാക്കുന്നത്. ഇതാണ് മൂന്നിലൊന്നായി ചുരുങ്ങിയത്. 24 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്തെ എല്ലാ മെഡിക്കല്‍ സ്ഥാപനങ്ങളിലും കൊവിഡ് പരിശോധനയ്ക്ക് പുതിയ ഏകീകൃത നിരക്കായിരിക്കുമെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. പുതിയ നിരക്കുകള്‍ ഓഗസ്റ്റ് 31 മുതല്‍ പ്രാബല്യത്തില്‍ വരും.
ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെയും വെള്ളിയാഴ്ച രാവിലെ പത്ത് മുതല്‍ രാത്രി എട്ട് വരെയുമായിരിക്കും സേഹയുടെ സ്ക്രീനിങ് സെന്ററുകള്‍ പ്രവര്‍ത്തിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍കൂര്‍ അപ്പോയിന്റ്മെന്റുകളില്ലാതെ പരിശോധനയ്ക്ക് എത്താം.
Discussion about this post