കുവൈത്തിലെ പള്ളികളില്‍ ഈദ് നമസ്കാരത്തിന് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് പെരുന്നാള്‍ നമസ്കാരം നിര്‍വഹിക്കാനാണ് മന്ത്രാലയം അനുമതി നല്‍കിയത്.
അതിനിടെ ഈദിനോടനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയുള്ളതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാളെ വൈകീട്ട് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.
Discussion about this post