ഖത്തറില്‍ കോവിഡ് രോഗബാധിച്ച് പത്തുപേര്‍ കൂടി മരിച്ചു. പുതുതായി 705 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുതിര്‍ന്നവരില്‍ 40 ശതമാനത്തോളം പേര് ഇതിനകം ഒരു ഡോസ് വാക്സിനെങ്കിലും എടുത്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അഞ്ച് ലക്ഷത്തിലധികം പേര് രണ്ട് ഡോസും സ്വീകരിച്ച് കഴിഞ്ഞു. കൊവിഡ് രണ്ടാം തരംഗത്തിലെ ഏറ്റവും വലിയ പ്രതിദിന മരണമാണ് ഇന്ന് ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 428 ആയി.
പുതുതായി 705 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതില്‍ 503 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. 202 പേര് വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. അതേസമയം, രോഗമുക്തരുടെ എണ്ണം ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്നത് ആശ്വാസകരമാണ്. ഇന്ന് 1,548 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം 20,251 ആയി. 1084 പേര് വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. 428 പേര് അത്യാഹിത വിഭാഗങ്ങളിലുമാണുള്ളത്.
അതിനിടെ മുതിര്‍ന്നവരുടെ മൊത്തം ജനസംഖ്യയില്‍ നാല്‍പ്പത് ശതമാനത്തോളം പേര് ഇതിനകം ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 60 വയസ്സിന് മുകളിലുള്ളവരില്‍ 84.5 ശതമാനം പേര്‍ക്കും വാക്സിന് നല്കാന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രാലയം പുറത്തുവിട്ട പ്രതിവാര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
Discussion about this post