ബഹ്റൈനില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാത്തതിനാല്‍ നാലു പള്ളികളുടെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചു. ഇസ്ലാമിക കാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കോവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങളോടെയാണ് റമദാന് മാസത്തില്‍ പള്ളികളിലെ പ്രാര്‍ഥനയ്ക്ക് അനുമതി നല്‍കിയത്.
ബഹ്റൈനില്‍ 1175 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. നാലു പേര് കൂടി മരിച്ചു. 931 പേര് കൂടി രോഗമുക്തി നേടി. 11302 പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 91 പേരുടെ നില ഗുരുതരമാണ്.
Discussion about this post