പുതിയ ലുക്കിൽ ആരാധകരെ അമ്പരിപ്പിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘മേപ്പടിയാൻ’ എന്ന സിനിമയുടെ പുതിയ പോസ്റ്ററിലാണ് ഉണ്ണിയുടെ രൂപമാറ്റം. കുട വയറുള്ള വ്യത്യസ്ത ലുക്കിലെ ഉണ്ണി മുകുന്ദനാണ് പോസ്റ്ററിലുള്ളത്. ചിത്രം നിർമ്മിക്കുന്നത് ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ്.
Also read : മലയാളത്തിലേക്ക് തിരിച്ചെത്താനൊരുങ്ങി അരവിന്ദ് സ്വാമി
ഫാമിലി എന്റർടൈനറായ മേപ്പടിയാനിലെ നായിക അഞ്ജു കുര്യനാണ്. ഇന്ദ്രൻസ്, കോട്ടയം രമേഷ്, സൈജു കുറുപ്പ്, അജു വർഗീസ്, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, നിഷ സാരംഗ് തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
നീൽ ഡി കുഞ്ഞ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം- രാഹുൽ സുബ്രമണ്യനും, എഡിറ്റർ-ഷമീർ മുഹമ്മദുമാണ്. ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം, പോസ്റ്റർ ഡിസൈനർ-ആനന്ദ് രാജേന്ദ്രൻ,വാർത്ത പ്രചരണം-എ എസ് ദിനേശ് എന്നിവരാണ്.
Discussion about this post