നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ് അരവിന്ദ് സ്വാമി. തീവണ്ടിയുടെ സംവിധായകന് പി. ഫെല്ലിനിയുടെ പുതിയ ചിത്രത്തില്‍ അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘ഒറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്. സജീവാണ്.
Also read : ഹിമദാസ് ഇനി ആസ്സാം പോലീസ് സേനയിൽ
ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശനും നടന് ആര്യയും ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 27 ന് ആരംഭിക്കും. മുംബൈ, ഗോവ, മംഗളൂരു എന്നിവിടങ്ങളിലായിയാണ് ഷൂട്ട് നടക്കുന്നത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അരവിന്ദ് സ്വാമി മലയാളത്തിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. 1996 ല്‍ പുറത്തിറങ്ങിയ ദേവരാഗമെന്ന ചിത്രത്തിലായിരുന്നു അവസാനമായി അരവിന്ദ് വേഷമിട്ടത്. ഭരതന് സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീദേവിയായിരുന്നു നായിക.
Discussion about this post