തമിഴ്നടൻ വിശാൽ നായകനാകുന്ന ‘ചക്ര’ യുടെ റിലീസ് തീയ്യതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സൈബർ ക്രൈമിൻറെ പശ്ചാത്തലത്തിൽ തയ്യാറാക്കിയിരിക്കുന്ന ആക്ഷൻ ത്രില്ലർ സിനിമയാണ് ഇത്. ചിത്രത്തിന്റെ 4 ഭാഷകളിലുള്ള ട്രെയിലർ നേരത്തേ തന്നെ പുറത്ത് വിട്ടിരുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ‘ചക്ര ‘ പ്രദർശനത്തിന് എത്തുന്നത്. കൂടാതെ ഫെബ്രുവരി 19 നു ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നുണ്ട്. നവാഗതനായ എം.എസ് ആനന്ദനാണ് ചിത്രത്തിൻ്റെ സംവിധായകൻ.
Also read : ചരിത്രസിനിമയ്ക്കുള്ള കാത്തിരിപ്പുമായി ആരാധകർ ; ശങ്കറും രാംചരണും ഒന്നിക്കുന്നു
‘വെൽക്കം ടു ഡിജിറ്റൽ ഇന്ത്യ’ എന്ന ടാഗുമായിയാണ് ചിത്രമെത്തുന്നത്. റെജിനാ കസാൻഡ്രെ യാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.കെ.ആർ വിജയ, സൃഷ്ടി ഡാങ്കെ, നീലിമ, റോബോ ഷങ്കർ, മനോബാല, വിജയ് ബാബു എന്നിവരാണ് ചിത്രത്തിൽ മറ്റു വേഷങ്ങളിൽ എത്തുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനവും ബാലസുബ്രഹ്മണ്യം ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. ചെന്നൈ , കോയമ്പത്തൂർ എന്നിവിടങ്ങളിലും, പ്രത്യേകം സജ്ജമാക്കിയ സെറ്റുകളിലും വെച്ചാണ് സിനിമ ചിത്രികരിച്ചിരിക്കുന്നത്. സിനിമ നിർമ്മിച്ചിരിക്കുന്നത് വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ വിശാൽ തന്നെയാണ് . സി.കെ.അജയ് കുമാറാണ് പി ആർ ഒ.
Discussion about this post