ചരിത്രസിനിമയ്ക്കുള്ള കാത്തിരിപ്പിലാണ് ആരാധകർ. തെലുങ്ക് സൂപ്പർ താരമായ രാംചരണും തമിഴിലെ ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകൻ ശങ്കറും ഒന്നിക്കുന്നു എന്നതാണ് കാത്തിരിപ്പിന് പിന്നിലെ രഹസ്യം. ചരിത്ര പശ്ചാത്തലത്തിലാണ് സിനിമയൊരുങ്ങുന്നതെന്ന സൂചനയുണ്ട്. ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരിക്കുന്നത് രാംചരൺ തന്നെയാണ്. തെലുങ്കിലെ ശ്രദ്ധേയനായ നിർമ്മാതാവ് ദിൽരാജുവാണ് ചിത്രം നിർമ്മിക്കുന്നത്. “ശങ്കർസാറിൻറെ സിനിമാറ്റിക് ബ്രില്ല്യൻസിനൊപ്പം ചേരുന്നതിൽ എക്സൈറ്റഡാണ്. രാജുവും ശിരീഷും ചേർന്നാണ് നിർമ്മിക്കുന്ന ചിത്രത്തെ പ്രതീക്ഷയോടെ കാണുന്നു” എന്നുമാണ് രാംചരൺ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. 2022ലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കുന്നത്. ഇപ്പോൾ രാജമൗലിയുടെ ആർആർആർ സിനിമയുടെ ഭാഗമാണ് രാംചരൺ.
Also read : കേരളത്തില്‍ ഒരു കാരണവശാലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തുണ്ടെന്നാണ് സൂചന. പ്രണയദിനമായ ഫെബ്രുവരി 14നാണ് ടൈറ്റിലും മറ്റും ഔദ്യോഗികമായി പ്രഖ്യാപിക്കുക എന്നാണ് വിവരം. രാംചരൺ അഭിനയിക്കുന്ന 15-ാം സിനിമയാണിത്. തമിഴ് സൂപ്പർ താരം വിജയ് സേതുപതിയും സിനിമയിലുണ്ടെന്നാണ് സൂചന. ഇപ്പോൾ കമൽഹാസൻ ചിത്രം ഇന്ത്യൻ രണ്ടാം ഭാഗം ചിത്രീകരണത്തിലാണ് ശങ്കർ. രാംചരൺ അഭിനയിക്കുന്ന ആർആർആറിൽ എൻടിആറും ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗൺ, അലിയ ഭട്ട്, സമുദ്രക്കനി എന്നിവരുമാണ് അഭിനയിക്കുന്നത്.
Discussion about this post