സാന്‍ ഫ്രാന്‍സിസ്കോ: കോവിഡ് വ്യാപനം രൂക്ഷമായ വിവിധ രാജ്യങ്ങളില്‍ ആപ്പിളിന്റെ റീട്ടെയ്ല്‍ സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നു. കാലിഫോര്‍ണിയ, ലോസ് ഏഞ്ചല്‍സ്, ലണ്ടന്‍ തുടങ്ങി വിവിധ നഗരങ്ങളിലെ ഷോപ്പുകളാണ് ആപ്പിള്‍ താല്‍ക്കാലികമായി പൂട്ടുന്നത്. ആപ്പിളിന് ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന സമയങ്ങളിലൊന്നാണ് ക്രിസ്തുമസ് കാലം. എന്നാല്‍ ഇതാദ്യമായി ഒരേ സമയം ഇത്രയധികം സ്റ്റോറുകള്‍ അടച്ചിടേണ്ടി വരുന്നത് വലിയ തിരിച്ചടിയാണ് ആപ്പിളിനുണ്ടാക്കുന്നത്.
ലോസ് ഏഞ്ചല്‍സിലെ മുഴുവന്‍ ഷോപ്പുകളും അടച്ചുപൂട്ടുകയാണെന്ന് ആപ്പിള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആപ്പിളിന്റെ പ്രധാന വിപണന നഗരങ്ങളിലൊന്നായ കാലിഫോര്‍ണിയയിലെ ഷോപ്പുകളും അടക്കുകയാണെന്ന് കമ്പനി അറിയിച്ചത്. താല്‍ക്കാലികമായിട്ടാണ് അടയ്ക്കുന്നതെന്ന് പറയുന്നുണ്ടെ്ങ്കിലും ഇനി എപ്പോള്‍ തുറക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
Discussion about this post