മനുഷ്യരുടെയും പ്രകൃതിയുടെയും ശത്രുവാണ് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍. ഇത്തരം പ്ലാസ്റ്റിക്കിനെതിരേ വളരെ നല്ലൊരു മറുമരുന്നുമായി വരികയാണ് വയനാട്ടില്‍ നിന്നൊരു സ്റ്റാര്‍ട്ടപ്പ്.
അതും ചോളത്തില്‍ നിന്നുള്ള ക്യാരിബാഗുകള്‍. എളുപ്പത്തില്‍ മണ്ണില്‍ അലിയുമെന്നതാണ് ചോളം കൊണ്ടുണ്ടാക്കിയ ബാഗുകളുടെ പ്രത്യേകത. വയനാട് നടവയലിലുള്ള നീരജ് ഡേവിസാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
എളുപ്പത്തില്‍ മണ്ണില്‍ അലിയുമെന്നതാണ് ചോളം കൊണ്ടുണ്ടാക്കിയ ബാഗുകളുടെ പ്രത്യേകത. കത്തിച്ചു കഴിഞ്ഞാല്‍ ഇവ ചാരമായിമാറുകയും ചെയ്യും. ഇതുപോലുള്ള പ്രകൃതിയോടിണങ്ങിയ വസ്തുക്കള്‍ എന്തുകൊണ്ട് നമുക്ക് ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിക്കൂടായെന്ന് നീരജ് പറയുന്നു.
Discussion about this post