കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണം പവന് 120 രൂപകുറഞ്ഞു. 37,800 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 4725 രൂപയാണ് ഗ്രാമിന്റെ വില. തുടര്‍ച്ചയായി നാലുദിവസം വിലകൂടിയശേഷമാണ് സ്വര്‍ണവില വീണ്ടും കുറഞ്ഞത്.
ദേശീയ വിപണിയില്‍ 10 ഗ്രാം തങ്കത്തിന്റെ വില ഒരുശതമാനത്തോളം ഇടിഞ്ഞ് 51,306 നിലവാരത്തിലെത്തി. ഡോളര്‍ കരുത്താര്‍ജിച്ചതിനെതുടര്‍ന്ന് ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ കാര്യമായ ഇടിവുണ്ടായി. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,947.41 നിലാവരത്തിലാണ് വ്യാപാരം നടക്കുന്നത്.
Discussion about this post