മുംബൈ: 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിയെന്ന് റിസര്‍വ് ബാങ്ക്. 2019-20 സാമ്പത്തിക വര്‍ഷം 2000 രൂപയുടെ നോട്ടുകള്‍ അച്ചടിച്ചിട്ടില്ലെന്നും ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
2000 രൂപ നോട്ടിന്റെ പ്രചാരവും ഓരോ വര്‍ഷവും കുറഞ്ഞുവരികയാണ്. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയിലുണ്ടായിരുന്നത്. 2019ല്‍ ഇത് 32,910 ലക്ഷമായി. 2020 ആയപ്പോഴേക്കും 27,398 ലക്ഷവുമായും കുറഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.2020 മാര്‍ച്ച് അവസാനത്തെ കണക്കെടുക്കുമ്പോള്‍ മൊത്തം പ്രചാരത്തിലുള്ള നോട്ടുകളില്‍ 2.4 ശതമാനം മാത്രമാണ് 2000ത്തിന്റെ നോട്ടുകള്‍. മൂല്യം കണക്കാക്കുമ്പോള്‍ ഇത് 22.6 ശതമാനം വരും.അതേസമയം 500,200 നോട്ടുകള്‍ വിപണിയില്‍ വന്‍തോതില്‍ കൂടുകയും ചെയ്തിട്ടുണ്ട്.
അതേസമയം കോവിഡ് വ്യാപനമാണ് ഇതിനെല്ലാം കാരണമായി ചൂണ്ടിക്കാട്ടുന്നത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 2,96,695 കള്ളനോട്ടുകളാണ് കണ്ടെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post