കോവിഡ് കാലത്ത് ആദായ നികുതിദായകർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച് നിരവധി ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂണ്‍ 24 ന് എസ് ഒ 2033 പ്രകാരം പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് കേന്ദ്ര പ്രത്യക്ഷ നികുതിബോര്‍ഡ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
2019-2020 സാമ്പത്തിക വര്‍ഷത്തെ നികുതി കിഴിവിനായി നിക്ഷേപങ്ങള്‍ നടത്താനുള്ള തീയതി ജൂലൈ 31 വരെയായിരുന്നു.ഈ തീയതി അനുസരിച്ച് അടക്കുന്ന ലൈഫ് അഥവാ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിനും വകുപ്പ് 80ജി അനുസരിച്ചുള്ള സംഭാവനകള്‍ക്ക് കിഴിവ് ലഭിക്കും.
ആസ്തികള്‍ വില്‍ക്കുന്നത് വഴി ലഭിക്കുന്ന ദീർഘകാല മൂലധന വര്‍ധന ലാഭം നിശ്ചിത സമയ പരിധിക്കുള്ളില്‍ വീട്,ബോണ്ട്,തുടങ്ങിയ അംഗീകൃത ആസ്തികളില്‍ നിക്ഷേപിക്കുന്നതിലൂടെ നികുതി കിഴിവ് നേടാനാകുന്നു. നികുതി നിയമത്തിലെ വകുപ്പ് 54 മുതല്‍ 54 ജിബി വരെ എല്ലാ നിക്ഷേപങ്ങളും, നടപടി ക്രമങ്ങളും പൂര്‍ത്തികരിക്കേണ്ട സമയപരിധി 2020 സെപ്റ്റംബര്‍ 30 വരെ നീട്ടി.
ചെറുകിട നികുതിദായകർ റിട്ടേൺ സമര്‍പ്പിക്കുമ്പോള്‍ ഒരു ലക്ഷം രൂപയില്‍ താഴെയാണ് നികുതി അടയ്ക്കേണ്ടി വരുന്നതെങ്കിൽ നവംബര്‍ 30 വരെ പലിശ ഈടാക്കില്ല.
എന്നാല്‍ മറ്റുള്ളവര്‍ മാര്‍ച്ച് 15 ന് ശേഷം അടയ്ക്കുന്ന നികുതിയ്ക്ക് പ്രതിമാസം 1% എന്ന നിരക്കില്‍ പിഴ ഈടാക്കും.തവണ വൈകിയതിലുള്ള പലിശ കൂടാതെയാണിത്.
കൂടാതെ നികുതിദായകര്‍ ആധാറും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട തീയതി 2021 മാര്‍ച്ച് 31 വരെയാക്കി നീട്ടിയിട്ടുമുണ്ട്.
Discussion about this post