‘യാത്രയില്‍ താനെയായ്
നേരമോ ഏറെയായ്
തീരമോ ദൂരെയായ്
നിഴലുമായ് പോകേ…
ഞാന്‍ കഥയറിയാ പാവയായ്..
ജീവിതം ചരടെറിയും കൈകളായ്..
പാതിയില്‍ അകലുവാന്‍
മാത്രമോ ചേര്‍ന്നു നാം..
മായുമോ കാലമേ
അണയുമോ ദീപമേ
ഞാന്‍ അഴലെരിയും രൂപമായ്
ജീവിതം വിട പറയും സന്ധ്യയായ്..’
പതിനേഴു വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ബാലഭാസ്‌കര്‍ സിനിമയ്ക്കുവേണ്ടി ചെയ്ത പാട്ടിലെ വരികളാണിത്. അദ്ദേഹത്തിന്റെ ജീവിതവുമായി ഏറെ അടുപ്പമുള്ള വരികള്‍ പാട്ടു രൂപത്തില്‍ പുറത്തിറങ്ങും മുമ്പേ വയലിന്‍ തന്ത്രികള്‍ നെഞ്ചോട് ചേര്‍ത്ത് ആ പ്രതിഭ അരങ്ങൊഴിഞ്ഞു.
വേളിക്ക് വെളുപ്പാന്‍കാലം എന്ന ചിത്രത്തിനുവേണ്ടിയാണ് ബാലഭാസ്‌കര്‍ ഗാനം ചിട്ടപ്പെടുത്തിയത്. ബാലഭാസ്‌കറിന്റെ സുഹൃത്തും ഗാനരചയിതാവുമായ ജോയ് തമലത്തെക്കൊണ്ട് പല ആവര്‍ത്തി എഴുതിച്ച ഗാനം. വരികളിഷ്ടമായപ്പോള്‍ ഇതാണ് ആവശ്യമെന്ന് പറഞ്ഞ് ബാലഭാസ്‌കര്‍ തന്നെ ട്രാക്ക് പാടിയ പാട്ടാണ് അദ്ദേഹത്തിന്റെ നാല്‍പ്പത്തിരാണ്ടാം ജന്മദിന ദിവസമായ ജൂലൈ 10 ന് പുറത്തിറങ്ങിയത്.
നവാഗതനായ അക്ഷയ് വര്‍മ്മയാണ് ചിത്രത്തിന്റെ സംവിധാനം. ബാലഭാസ്‌കര്‍ ഏറെ ഇഷ്ടത്തോടെയാണ് പാട്ട് ചിട്ടപ്പെടുത്തിയതും ചിത്രത്തില്‍ അഭിനയിച്ചതെന്നും അക്ഷയ് പറയുന്നു. ബാലഭാസ്‌കറിന്റെ മനസ്സറിഞ്ഞ ബിജിബാലാണ് പാട്ടിന്റെ ഫൈനല്‍ മിക്‌സും മറ്റ് കാര്യങ്ങളും ചെയ്തത്.ഷിബി മനിയേരിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. 2018ല്‍ ചിത്രത്തിന്റെ പ്രവര്‍ത്തനം നടക്കുന്നതിനിടയിലായിലാണ് ബാലഭാസ്‌കര്‍ അരങ്ങൊഴിയുന്നത്.
ബാലഭാസ്‌കറിന്റെ ഫേസ് ബുക്ക് പേജിലും യൂ ട്യൂബിലും റിലീസ് ചെയ്ത പാട്ടിനെ ഇരു കൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. സിനിമ ഉടനെ തന്നെ ഒടിപി അടിസ്ഥാനത്തില്‍ റിലീസ് ചെയ്യുമെന്നും സംവിധായകന്‍ പറഞ്ഞു.
Discussion about this post