തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ രണ്ടാം പ്രതി സ്വപ്ന സുരേഷും നാലാം പ്രതി സന്ദീപ് നായരും പിടിയില്‍. ബംഗളുരുവില്‍ വച്ചാണ് ഇരുവരെയും എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത്. ഏഴ് ദിവസം ഒളിവില്‍ കഴിഞ്ഞതിന് ശേഷമാണ് ഇവര്‍ കസ്റ്റഡിയിലാകുന്നത്. നാളെ കൊച്ചിയില്‍ എത്തിക്കുമെന്നാണ് സൂചന.
അറസ്റ്റ് ചെയ്ത വിവരം എന്‍ഐഎ സംഘം കസ്റ്റംസിനെ അറിയിച്ചു. സ്വപ്നയ്ക്കൊപ്പം ഭര്‍ത്താവും മക്കളുമുണ്ടായിരുന്നു. ഫോണ്‍ ചോര്‍ത്തിയാണ് ഇവരെവിടെയുണ്ടെന്ന സൂചന എന്‍ഐഎയ്ക്ക് ലഭിച്ചത്.
സ്വപ്നയും സന്ദീപും ബംഗളുരുവിലേക്ക് കടന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാര്‍ ആണ് കേസില്‍ ഒന്നാം പ്രതി. കൊച്ചി സ്വദേശിയായ വിദേശത്തുള്ള ഫൈസല്‍ ഫരീദാണ് മൂന്നാം പ്രതി.
Discussion about this post