കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വില കൂട്ടി. ഇന്ന് പെട്രോളിന് 90 പൈസയുടെ വര്‍ധനയാണ് ഉണ്ടായത്. ഡീസല്‍ വിലയില്‍ 84 പൈസ കൂടി. രണ്ട് ദിവസത്തില്‍ പെട്രോളിന് കൂടിയത് ഒരു രൂപ 78 പൈസയും ഡീസലിന് കൂടിയത് 69 പൈസയുമാണ്.
ഇന്നത്തെ വില, തിരുവനന്തപുരം: പെട്രോള്‍, 108.35, ഡീസല്‍ 95.38. കൊച്ചിയില്‍ പെട്രോളിന് 106.08 രൂപയും ഡീസലിന് 93.24 രൂപയുമായി. കോഴിക്കോട് 106.35 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 93.45 രൂപയും.
Discussion about this post