Wednesday, August 10, 2022 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » 10,000 ഇടങ്ങളിലേക്ക് നെറ്റ്‌വര്‍ക്ക് വ്യാപിപ്പിച്ച് ജിയോ കേരളത്തിലെ ഏറ്റവും വേഗതയേറിയ 4 ജി നെറ്റ്‌വര്‍ക്ക്

10,000 ഇടങ്ങളിലേക്ക് നെറ്റ്‌വര്‍ക്ക് വ്യാപിപ്പിച്ച് ജിയോ കേരളത്തിലെ ഏറ്റവും വേഗതയേറിയ 4 ജി നെറ്റ്‌വര്‍ക്ക്

സിമ്മുകളുടെ ലഭ്യത, എളുപ്പത്തിലുള്ള കണക്ഷന്‍, ജിയോ ടി.വി, ജിയോ മ്യൂസിക്, ജിയോ സിനിമ തുടങ്ങി ജിയോ ആപ്പുകളും അണ്‍ലിമിറ്റഡ് ഡേറ്റാ സേവനവുമാണ് കേരളത്തിലും ഈ സ്വീകാര്യത എളുപ്പത്തില്‍ നേടാന്‍ ജിയോയെ സഹായിച്ചത്.

SM TV News Desk by SM TV News Desk
Nov 5, 2019, 05:48 pm IST
in Business
10,000 ഇടങ്ങളിലേക്ക് നെറ്റ്‌വര്‍ക്ക് വ്യാപിപ്പിച്ച് ജിയോ കേരളത്തിലെ ഏറ്റവും വേഗതയേറിയ 4 ജി നെറ്റ്‌വര്‍ക്ക്
Share on FacebookWhatsAppTelegramTweet

കൊച്ചി: റിലയന്‍സ് ജിയോ കേരളത്തില്‍ 10,000 ഇടങ്ങളിലേക്കു മൊബൈല്‍ നെറ്റ്‌വര്‍ക്ക് വ്യാപിപിച്ചു കൊണ്ട് കേരളത്തിലെ ഏറ്റവും വലുതും വേഗതയേറിയ് 4 ജി നെറ്റ്‌വര്‍ക്കായി മാറി. ട്രായ് റിപ്പോര്‍ട്ട് പ്രകാരം ജിയോയ്ക്ക് ഇപ്പോള്‍ കേരളത്തില്‍ 86 ലക്ഷത്തിലധികം വരിക്കാരുണ്ട്. 2019 ഓഗസ്റ്റില്‍ 348 ദശലക്ഷം വരിക്കാരുമായി വോഡഫോണ്‍, ഐഡിയയെ എന്നിവയെ പിന്‍തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപറേറ്റര്‍മാരായി ജിയോ മാറിയിരുന്നു.

36 മാസങ്ങള്‍ക്ക് മുമ്പ് രാജ്യത്തെ ഓരോ പൗരനിലേക്കും ഇന്റ്റര്‍നെറ്റും മൊബൈല്‍ നെറ്റ്‌വര്‍ക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആരംഭിച്ച റിലയന്‍സ് ജിയോ ആഗോള മൊബൈല്‍ ഡേറ്റാ ഉപഭോക്താക്കളുടെ പട്ടികയില്‍ ഇന്ത്യയെ ഒന്നമാതെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. സിമ്മുകളുടെ ലഭ്യത, എളുപ്പത്തിലുള്ള കണക്ഷന്‍, ജിയോ ടി.വി, ജിയോ മ്യൂസിക്, ജിയോ സിനിമ തുടങ്ങി ജിയോ ആപ്പുകളും അണ്‍ലിമിറ്റഡ് ഡേറ്റാ സേവനവുമാണ് കേരളത്തിലും ഈ സ്വീകാര്യത എളുപ്പത്തില്‍ നേടാന്‍ ജിയോയെ സഹായിച്ചത്.

ഇന്ത്യയുടെ സ്വന്തം സ്മാര്‍ട് ഫോണായ ജിയോ ഫോണ്‍ ഇപ്പോള്‍ 699 രൂപയ്ക്ക് ലഭ്യമാകും. നേരത്തെ 1500 രൂപയ്ക്കു നല്‍കിവന്ന ഫോണാണ് 699 രൂപ നിരക്കില്‍ ജിയോ ഇപ്പോള്‍ ലഭ്യമാക്കുന്നത്. കേന്ദ്ര ഗവണ്മെന്റ് ഐ.യൂ.സി ചാര്‍ജുകള്‍ പുനഃസ്ഥാപിച്ചതോടെ ജിയോ പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചിരുന്നു .

കൂടുതല്‍ ആനുകൂല്യങ്ങളോടെയാണ് ജിയോ പുതിയ ഓള്‍ ഇന്‍വന്‍ പ്ലാനുകള്‍ പുറത്തിറക്കിയിട്ടുള്ളത്. 222, 333, 444 തുടങ്ങിയവയാണ് പുതിയ പ്ലാനുകള്‍. 222 രൂപ പ്ലാന്‍ ജിയോ ടു ജിയോ കോളുകള്‍ക്കൊപ്പം പ്രതിദിനം 2 ജി.ബി ഡേറ്റയും പ്രതിദിനം 100 എസ്.എം.എസും വാഗ്ദാനം ചെയ്യുന്നു. 28 ദിവസമാണ് കാലാവധി. മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്കായി ജിയോ 1000 ഐയുസി ഫ്രീ മിനിറ്റുകള്‍ ബണ്ടില്‍ ചെയ്തിട്ടുണ്ട്. ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.

333 രൂപയുടെ പ്ലാന്‍ കാലാവധിയില്‍ ഒഴികെ മറ്റെല്ലാ ആനുകൂല്യങ്ങളിലും 222 രൂപയുടെ പ്ലാനിന് സമാനമാണ്. വരിക്കാര്‍ക്ക് 56 ദിവസത്തെ കാലാവധി ലഭിക്കും. പക്ഷേ 1000 സൗജന്യ ഐ.യു.സി മിനിറ്റുകളും സൗജന്യ ജിയോ ടു ജിയോ കോളുകളും ഉപയോഗിക്കാം. ഡേറ്റ പ്രതിദിനം 2 ജിബിയില്‍ തുടരും

444 രൂപയുടെ പ്ലാന്‍ 84 ദിവസത്തെ കാലാവധി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും മറ്റ് രണ്ട് പ്ലാനുകളില്‍ നിന്നും അതേ ആനുകൂല്യങ്ങള്‍ നിലനിര്‍ത്തുന്നു. ഇതിനാല്‍ പ്രതിദിനം 2 ജിബി ഡേറ്റ, പ്രതിദിനം 100 എസ്.എം.എസ്, 1000 സൗജന്യ ഐ.യു.സി മിനിറ്റ്, സൗജന്യ ജിയോ ടു ജിയോ കോളുകള്‍ എന്നിവ ലഭിക്കും

Share1SendShareTweet

Related Posts

കാനറ ബാങ്കില്‍ ഒഴിവുകള്‍, മെയ് 20 ന് മുന്‍പ് അപേക്ഷിക്കാം
News

സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് കൂട്ടി കാനറ ബാങ്ക്

പ്ലാസ്റ്റിക്കിന് പകരം ഇനി ചോളത്തില്‍ നിന്ന് ബാഗുകള്‍, ഒരു വയനാടന്‍ കണ്ടുപിടുത്തം
Business

പ്ലാസ്റ്റിക്കിന് പകരം ഇനി ചോളത്തില്‍ നിന്ന് ബാഗുകള്‍, ഒരു വയനാടന്‍ കണ്ടുപിടുത്തം

ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് നൽകിത്തുടങ്ങി
News

ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് നൽകിത്തുടങ്ങി

ടോയ്‌ലറ്റ് മലിനജലം ശുദ്ധീകരിച്ച് ബിയര്‍ പുറത്തിറക്കി സിംഗപ്പൂര്‍
News

ടോയ്‌ലറ്റ് മലിനജലം ശുദ്ധീകരിച്ച് ബിയര്‍ പുറത്തിറക്കി സിംഗപ്പൂര്‍

ആകാശിന് പിന്നാലെ ഇഷയും; റിലയന്‍സ് റീട്ടെയിലിന്റെ മേധാവിയായി ഇഷയെ നിയമിച്ചു
News

ആകാശിന് പിന്നാലെ ഇഷയും; റിലയന്‍സ് റീട്ടെയിലിന്റെ മേധാവിയായി ഇഷയെ നിയമിച്ചു

സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കിൽ കുറവ് വരുത്തി എസ്ബിഐ
News

എസ്ബിഐ ബാങ്കിംഗ് സേവനങ്ങള്‍ തടസ്സപ്പെട്ടു

Discussion about this post

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies