കാഞ്ഞിരപ്പള്ളി: 2021ലെ സോഫ്റ്റ്വെയര് സജസ്റ്റിന്റെ മികച്ച ക്ലയന്റ് സപ്പോര്‍ട്ടിനുള്ള അവാര്‍ഡിന് എലോയിറ്റിന്റെ എഡിസാപ്പ് സ്കൂള്‍ മാനേജ്മെന്റ് സോഫ്റ്റ്വെയറും മൊബൈല്‍ ആപ്പുകളും അര്‍ഹമായി. അന്തര്‍ദേശീയതലത്തില്‍ 679 നോമിനേഷനുകളില്‍ നിന്നാണ് എലോയിറ്റ് ഇന്നോവേഷന്സിന് അവാര്‍ഡ് ലഭിച്ചത്.
ഓരോ ടീമംഗത്തിന്റെയും കഠിനാധ്വാനവും അശ്രാന്ത പരിശ്രമവുമാണ് അവാര്‍ഡ് ലഭിക്കാന്‍ സാധ്യമായത് എന്നും തങ്ങളുടെ എല്ലാ ക്ലയന്റുകളുടെയും തുടര്‍ച്ചയായ പിന്തുണയ്ക്കും പ്രചോദനത്തിനും നന്ദി പറയുന്നുവെന്നും എലോയിറ്റിന്റെ സ്ഥാപകനും സിഇഒയുമായ തോംസണ്‍ ഫിലിപ്പ് പറഞ്ഞു.
സ്കൂള്‍ മാനേജ്മെന്റ് സോഫ്റ്റ്വെയര് കമ്പനിയാണ് എലോയിറ്റ് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്. കാഞ്ഞിരപ്പള്ളിയിലും കൊച്ചിയിലും ഓഫീസുകള്‍ ഉള്ള 2015 ല്‍ സ്ഥാപിതമായ എലോയിറ്റിന് ഇപ്പോള്‍ യുഎസ്എ, കാനഡ, ഇന്ത്യ എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള 600ല്‍ അധികം ക്ലയന്റുകളുണ്ട്.
എഡിസപ്പിലേക്ക് മാറാനും ഉപയോഗിക്കുവാനും ഒരു ഡെമോ ബുക്ക് ചെയ്യുന്നതിന് www.eloit.com സന്ദർശിക്കുക.
Discussion about this post