തിരുവനന്തപുരം:സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഉയര്‍ന്നത്. ഇതോടെ ഇന്ന് ഗ്രാമിന് 4,425 രൂപയും പവന് 35,400 രൂപയുമാണ് നിരക്ക്.
ഏപ്രില്‍ 17 ന്, ഗ്രാമിന് 4,415 രൂപയും പവന് 35,320 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വര്‍ണ നിരക്ക് ഉയര്‍ന്നു. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,778 ഡോളറാണ് നിരക്ക്.
Discussion about this post