കഴിഞ്ഞ ദിവസം ഒരു കൊച്ചു പെണ്‍കുട്ടി ഡാന്‍സ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. അഞ്ച് വയസ്സുകാരിയായ വൃദ്ധി വിശാല്‍ ആയിരുന്നു വൈറലായ ആ ഡാന്‍സര്‍. സീരിയല്‍ താരം അഖില്‍ ആനന്ദിന്റെ വിവാഹ വേദിയില്‍ വെച്ചായിരുന്നു വൃദ്ധി വിശാലിന്റെ ഈ പ്രകടനം. വിജയ് ചിത്രമായ മാസ്റ്ററിലെ വാത്തി കമിംഗ്, അല്ലു അര്ജുന് ചിത്രമായ അലാ വൈകുണ്ഡപുരമിലോയിലെ രാമുലോ രാമുല എന്ന പാട്ടിനുമായിരുന്നു കുഞ്ഞു താരം ചുവടുവെച്ചത്.
Also read : ഇരുൾ നെറ്റ്ഫ്ളിക്സിൽ
നേരത്തെ തന്നെ നിരവധി സീരിയലുകളിലും പരസ്യങ്ങളിലും അഭിനയിച്ച വൃദ്ധിയെ തേടി സിനിമയില്‍ നിന്ന് പുതിയ അവസരം വന്നിരിക്കുകയാണ് ഇപ്പോള്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ കടുവയില്‍ വൃദ്ധി അഭിനയിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജിന്റെ മകളായിട്ടാണ് വൃദ്ധിയെത്തുന്നതാണ് സൂചന.
Discussion about this post