ഫഹദ് ഫാസില്‍, സൗബിന് ഷാഹിര്‍, ദര്‍ശന രാജേന്ദ്രന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഇരുള് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യും. ചിത്രം റിലീസ് ചെയ്യുന്നത് ഏപ്രില്‍ 2നാണ്. നസീഫ് യൂസഫ് ഇസുദ്ധീന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിട്ടുണ്ട്. മൂന്ന് പേര് മാത്രമുള്ള ട്രെയിലർര് ഏറെ ഭയപ്പെടുത്തും വിധമാണ് ഒരുക്കിയിരിക്കുന്നത്.
Also read : കള തിയറ്ററിലേക്ക്
മലയാളത്തിലെ മികച്ച സൈക്കോ ത്രില്ലറായിരിക്കാം ഇരുള് എന്നാണ് സൂചന.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരാള്‍ നടത്തിയ കൊലപാതകങ്ങളെ ആസ്പദമാക്കി ഒരാള്‍ എഴുതുന്ന നോവലും അതിനെ തുടര്‍ന്നുണ്ടാകുന്ന ചില സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. സ്ത്രീകളോടുള്ള പകയാണ് കൊലപാതകത്തിന്റെ കാരണമെന്നും പറയുന്നു.
സീ യു സൂണിന് ശേഷം ഫഹദും ദര്‍ശനയും ഒന്നിക്കുന്ന ചിത്രമാണ് ഇരുള്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെയും ബാനറില്‍ ആന്റോ ജോസഫ്, ജോമോന് ടി ജോണ്‍ ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post