ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കള’. ചിത്രം കഴിഞ്ഞ ദിവസമാണ് സെൻസർ ബോർഡിൻ്റെ സെൻസർ സർട്ടിഫിക്കേറ്റ് നേടിയത്. എ സർട്ടിഫിക്കേറ്റോടു കൂടിയായിരുന്നു ചിത്രം പ്രദർശനാനുമതി നേടിയത്. ചിത്രം തീയേറ്ററുകളിലേക്കെത്തുകയാണ് ഇപ്പോൾ.ഈ മാസം 25നാണ് ചിത്രം തീയേറ്ററുകളിലേക്കെത്തുക എന്ന് നടനും ചിത്രത്തിൻ്റെ സഹ നിർമ്മാതാക്കളിലൊരാളും കൂടിയായ ടൊവിനോയാണ് വ്യക്തമാക്കിയത്. സംവിധായകനും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
Also read : വോട്ടര്‍ പട്ടികയിലെ അപാകത: അന്വേഷണ സംഘത്തെ നിയോഗിച്ചു
ലാല്‍, ദിവ്യ പിള്ള, ആരിഷ്, 18ാം പടി താരം മൂര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യദു പുഷ്പകരനും, രോഹിത് വി.എസും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം വിനോ തോമസ്, രോഹിത് വി എസ്, അഖില്‍ ജോര്‍ജ് എന്നിവർ സഹ നിര്മ്മാതാക്കളായിക്കൊണ്ട് സിജു മാത്യുവും, നേവിസ് സേവ്യറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറില്‍ ജൂവിസ് പ്രൊഡക്ഷന്‍സാണ് ചിത്രം ഒരുക്കുന്നത്.
Discussion about this post