മൂന്നു കഥകളെ ആസ്പദമാക്കി ഒരുക്കുന്ന മൂന്ന് ഹ്രസ്വചിത്രങ്ങളാണ് ‘ആണും പെണ്ണും’. ആഷിഖ് അബു, വേണു, ജയ് കെ എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രങ്ങളാണിത്. പാർവതി തിരുവോത്ത്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നതും വേണു തന്നെയാണ്.ഉണ്ണി ആറിൻറെ തിരക്കഥയിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോഷൻ മാത്യു, ദർശന, നെടുമുടി വേണു കവിയൂർ പൊന്നമ്മ, ബേസിൽ ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Also read : ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി
തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ജോജു ജോർജിനേയും സംയുക്താ മേനോനെയും ഇന്ദ്രജിത്തിനെയും കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്. ഷൈജു ഖാലിദ്, വേണു, സുരേഷ് രാജൻ എന്നിവർ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു.സൈജു ശ്രീധരൻ, ബിനാ പോൾ, ഭവൻ ശ്രീകുമാർ എഡിറ്റിംഗ്. ബിജിബാൽ, ഡോൺ വിൻസെൻറ് സംഗീത സംവിധാനം. പി ആർ ഒ ആതിര ദിൽജിത്ത്, ഗോകുൽ ദാസും ജ്യോതിഷ് ശങ്കറുമാണ് പ്രൊഡക്ഷൻ ഡിസൈൻ. പി കെ പ്രൈം പ്രൊഡക്ഷൻറെ ബാനറിൽ സി.കെ പദ്മകുമാർ എം. ദിലീപ് കുമാർ എന്നിവരാണ് നിർമ്മാണം.
Discussion about this post