യുവ നടന് വിജുബാലിനെ നായകനാക്കി നവാഗതനായ മിഥുൻ ജ്യോതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ’18+’. വി ലെെവ് സിനിമയുടെ ബാനറില്‍ ദിലീപ് എ നിര്‍മ്മിക്കുന്ന ത്രില്ലര്‍ ഡ്രാമ ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍, ചലച്ചിത്ര രംഗത്തെ പ്രമുഖരായ പ്രിയനന്ദനന്, ആഷിഖ് അബു, ജിബു ജേക്കബ്, സലാം ബാപ്പു, അജയ് വാസുദേവ്, ശങ്കര്‍, ഇര്‍ഷാദ് അലി, കാര്‍ത്തിക് രാമകൃഷ്ണന് എന്നിവരാണ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്.
Also read : RAPO19 ൽ നായികയായി കൃതി ഷെട്ടി
‘ആ ഇരുട്ടിന്റെ മറവിൽ ഞാൻ അവളെയും,അവൾ എന്നെയും,ഞങ്ങൾ പരസ്പരവും പ്രണയിച്ചു.പക്ഷെ ആ പ്രണയത്തിന്റെ ആയുസ് അടുത്ത പകൽവെളിച്ചം വരുന്നതുവരെ മാത്രം…’,’അയാൾ സ്നേഹിച്ചത് എന്നെയാണോ അതോ എന്റെ ശരീരത്തെയാണോ എന്ന സംശയം എനിക്ക് ഇപ്പോഴും ബാക്കിയാണ് .! .കാരണം ഞാനൊരു പെണ്ണാണ്..!’ സിനിമയുടെ പോസ്റ്ററുകളോടൊപ്പം സംവിധായകൻ പങ്കുവെച്ച വാക്കുകൾ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. പൂർണമായും ഒരു നടനെ വെച്ച് ചിത്രീകരിച്ചിരിക്കുന്ന “18+ ” മലയാളത്തിൽ പുതിയ അവതരണ ശെെലി ഒരുക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണെന്ന് അണിയറ പ്രവർത്തകര്‍ പറഞ്ഞു.
Also read : പാലാരിവട്ടം പാലം മറ്റന്നാള്‍ തുറക്കും
ഛായാഗ്രഹണം ദേവന് മോഹനന്, സംഗീതം സഞ്ജയ് പ്രസന്നന്, എഡിറ്റിംങ് അര്ജ്ജുന് സുരേഷ്, ഗാനരചന പ്രഭാവര്‍മ്മ, ഭാവന സത്യകുമാര്‍, ആലാപനം വിദ്യാധരന് മാസ്റ്റര്‍, സിത്താര കൃഷ്ണകുമാര്‍,രഹ്ന കെ എസ് എന്നിവരാണ് നിർവഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അലി അക്ബര്‍ ഫറൂക്ക്, ജ്യോതി വെള്ളാല്ലൂര്‍, പ്രൊഡക്ഷന്‍ ഡിസെെന്‍ അരുണ്‍ മോഹന്‍, സ്റ്റില്‍സ് രാഗൂട്ടീസ്,പരസ്യകല നിതിന്‍ സുരേഷ്, അസോസിയേറ്റ് ഡയറക്ടര്‍ അരുണ്‍ കുര്യക്കോസ്, സൗണ്ട് കരുണ്‍ പ്രസാദ്, പ്രൊജക്റ്റ് കണ്‍സള്‍ട്ടന്റ് ഹരി വെഞ്ഞാറമൂട്, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.
Discussion about this post