രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട മലയാള ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്’. ചിത്രത്തിന്റെ തമിഴ് റീമേക്കിന്റെ പൂജ നടന്നു.മാര്‍ച്ച് ആദ്യ വാരം കാരക്കുടിയിലാണ് ഷൂട്ടിംഗ് ആരംഭിക്കുക. മലയാളത്തില്‍ നിമിഷ സജയന് അവതരിപ്പിച്ച നായികാ കഥാപാത്രത്തെ തമിഴിൽ ഐശ്വര്യാ രാജേഷാണ് അവതരിപ്പിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്ത ഒറിജിനല്‍ പതിപ്പില്‍ നിന്ന് തമിഴ് ജീവിതാന്തരീക്ഷത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ റീമേക്കിൽ വരുത്തും.
Also read : മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് വാക്സിന് സ്വീകരിച്ചു
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് റീമേക്കിന്റെ പൂജ ചടങ്ങില്‍ ഐശ്വര്യയും സംവിധായകന് കണ്ണനും മറ്റ് അണിയറപ്രവര്‍ത്തകരും പങ്കെടുത്തു. ജയംകൊണ്ടേന്‍, കണ്ടേന് കാതലൈ, സേട്ടൈ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കണ്ണന് തമിഴിന് പുറമേ തെലുങ്കിലും ചിത്രത്തിന്റെ റീമേക്ക് ഒരുങ്ങുന്നുണ്ട് .ബാലസുബ്രഹ്മണ്യമാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സവരി മുത്തുവും എസ് ജീവിതയുമാണ് ചിത്രത്തിനായി സംഭാഷണം ഒരുക്കുന്നത്. എഡിറ്റര്‍- ലിയോ ജോണ്‍ പോള്‍, കലാസംവിധാനം- രാജ്കുമാര് എന്നിവരാണ്.
Discussion about this post