കാത്തിരിപ്പിന് വിരാമമിട്ട് മാലിക് തിയറ്ററുകളിലേക്കെത്തുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘മാലിക് ’. ചിത്രത്തിന്റെ റിലീസ് തീയതിയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. 2021 മെയ് 13നാണ് ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യുന്നത്. അതിഗംഭീര മേക്കോവറിലാണ് ഈ ചിത്രത്തിൽ ഫഹദ് എത്തുന്നത്.
Also read : ഇത്തവണ അഴീക്കോട് നിന്ന് മത്സരിക്കാനില്ലെന്ന് കെ.എം.ഷാജി
ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും മുതൽമുടക്കുള്ള സിനിമയാണ് മാലിക്. 25 കോടിയിലേറെ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയ്ക്കു വേണ്ടി ഫഹദ് 20 കിലോയോളം ഭാരം കുറച്ചത് വാർത്ത ചർച്ച ചെയ്യപ്പെട്ടിരുന്നു. ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം സാനു ജോൺ വർഗീസ് ആണ് . സംഗീതം സുഷിൻ ശ്യാമാണ്. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് സിനിമയിൽ സംഘട്ടനം ഒരുക്കിയിട്ടുള്ളത്.
Discussion about this post