ബോളിവുഡ് താരം സണ്ണി ലിയോണും ഭർത്താവ് ഡാനിയേൽ വെബ്ബറും മക്കളായ നിഷ, ആഷർ, നോഹ് എന്നിവരും കേരളത്തിൽ അവധിക്കാലം ആഘോഷിച്ചുവരാൻ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളായി. തിരുവനന്തപുരത്തുള്ള പൂവാർ ഐലൻഡ് റിസോർട്ടിലാണ് താരവും കുടുംബവുമുള്ളത്. ഇപ്പോഴിതാ കേരളസാരിയുടുത്ത് സദ്യ ആസ്വദിക്കുന്ന ഇവരുടെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്.
Also read : ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പുകഴ്ത്തി ഇമ്രാൻ ഖാൻ
സിൽക്ക് പിങ്ക് ബ്ലൌസും കേരളസാരിയുമാണ് സണ്ണിയുടെ വേഷം. ഭർത്താവ് ഡാനിയേലും രണ്ട് ആൺമക്കളും ജുബ്ബയും മുണ്ടുമാണ് ധരിച്ചിരിക്കുന്നത്. പട്ടുപാവാടയും ബ്ലൌസുമാണ് മകൾ അണിഞ്ഞിരിക്കുന്നത്.ജനുവരി 21ന് വൈകീട്ടാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ സണ്ണിയും കുടുംബവും എത്തിയത്. ഒരാഴ്ചത്തെ ക്വാറന്റീനിൽ കഴിഞ്ഞ ശേഷമാണ് ഇപ്പോൾ അവധിയാഘോഷത്തിനായി പുറത്തിറങ്ങിയിരിക്കുന്നത്. റിപ്പോർട്ടനുസരിച്ച് ഒരു മാസത്തോളം നടിയും കുടുംബവും കേരളത്തിലുണ്ടാകും.
Discussion about this post