തിരുവനന്തപുരം: കിളിമാനൂരില്‍ പെട്രോള്‍ ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടു. കുടിവെള്ളം കൊണ്ടുപോകുകയായിരുന്ന ഗ്രീന്‍ വാലിയുടെ വാഹനവുമായി ഇടിച്ചാണ് അപകടമുണ്ടായത്. ആളപായമില്ല. സംസ്ഥാന പാതയില്‍ പുളിമാത്തിനും -പൊരുന്തമണ്ണിനുമിടയില് രാവിലെ ആയിരുന്നു അപകടം.
കൊച്ചിയിലെ പ്ലാന്റില്‍ നിന്നും ഇന്ധനവുമായി തിരുവനന്തപുരത്തേയ്ക്ക് വരുകയായിരുന്നു ഭാരത് പെട്രോളിയത്തിന്റെ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി മറിയാതിരുന്നതിനാല്‍ ടാങ്കറിന് ചോര്‍ച്ച സംഭവിക്കാതിരുന്നതാണ് വന്‍ ദുരന്തം ഒഴിവാകാന്‍ കാരണം. സംഭവം നടന്നയുടന്‍ നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. തുടര്‍ന്ന് വെഞ്ഞാറമൂട് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്ത് വാഹനം റോഡില്‍ നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയായിരുന്നു. ടാങ്കര്‍ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം
Discussion about this post