തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സ്ഥാനാര്‍ത്ഥിയുമായ വി.വി രാജേഷ് രണ്ടിടത്തെ വോട്ടര്‍പട്ടികയില്‍. തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. നെടുമങ്ങാട്ടെ കുടുംബ വീടുള്‍പ്പെടുന്ന 16-ാം വാര്‍ഡിലെയും കോര്‍പ്പറേഷനിലെ വഞ്ചിയൂര്‍ വാര്‍ഡിലെയും വോട്ടര്‍ പട്ടികകളിലാണ് രാജേഷിന്റെ പേരുള്ളത്.
കോര്‍പ്പറേഷനിലെ പൂജപ്പുര വാര്‍ഡിലാണ് വി.വി.രാജേഷ് മത്സരിക്കുന്നത്. വി.വി.രാജേഷ് ഒരേ സമയം രണ്ട് തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടെന്നാണ് സിപിഐ പരാതി നല്‍കിയിരിക്കുന്നത്. വിവരം മറച്ചുവെച്ച് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച രാജേഷിനെതിരെ കര്‍ശനമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും പരാതി നല്കി.
അതേസമയം വഞ്ചിയൂരിലേക്ക് താമസം മാറുമ്പോള്‍ തന്നെ നെടുമങ്ങാട്ടെ വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കാന്‍ കത്ത് നല്‍കിയിരുന്നുവെന്നാണ് രാജേഷിന്റെ വിശദീകരണം.
Discussion about this post