കൊല്ലം: കരുനാഗപ്പള്ളിയില്‍ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി കടത്തിണ്ണയിലേക്ക് പാഞ്ഞ് കയറി ഒരാള്‍ മരിച്ചു. പത്രവിതരണക്കാരനായ തൊടിയൂര്‍ സ്വദേശി യൂസഫ്(60) ആണ് മരിച്ചത്. പുലര്‍ച്ചെ 5.30ഓടെയായിരുന്നു അപകടം.
അപകടമുണ്ടായി രണ്ട് മണിക്കൂറോളമാണ് യൂസഫ് ലോറിക്കടിയില്‍ കുടുങ്ങിക്കിടന്നത്. ലോറി പാഞ്ഞു വരുന്നത് കണ്ട് കൂടെയുണ്ടായിരുന്ന മറ്റ് പത്ര വിതരണക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ യൂസഫിന് ഓടാന്‍ സാധിച്ചില്ല.
പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമല്ല.
Discussion about this post