കൊല്ലം: കൊല്ലം ജില്ലയില്‍ വന്‍ ലഹരിമരുന്ന് വേട്ട. രാജ്യാന്തര വിപണിയില്‍ രണ്ടു കോടി രൂപ വിലവരുന്ന ഹാഷിഷും അഞ്ചു കിലോ കഞ്ചാവുമാണ് രണ്ടിടങ്ങളില്‍ നിന്നായി എക്സൈസ് എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തത്. സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റിലായി.
ചവറയില്‍ നിന്ന് പിടിയിലായത് തൃശൂര്‍ സ്വദേശി സിറാജ്, ചവറ സ്വദേശി അഖില്‍രാജ് എന്നിവരാണ്. ഇവരില്‍ നിന്ന് രണ്ടു കോടി രൂപ വിലമതിക്കുന്ന ഹാഷിഷാണ് പിടിച്ചെടുത്തത്. അഞ്ചു കിലോ കഞ്ചാവുമായി കൊല്ലം നഗരത്തില്‍ അറസ്റ്റിലായത് കാവനാട് സ്വദേശി അജിമോന് ആണ്. ആന്ധ്രയില്‍ നിന്ന് എത്തിക്കുന്ന ലഹരിമരുന്ന് സിറാജിന്റെ നേതൃത്വത്തില്‍ ചവറയിലെ വാടക വീട്ടില്‍ സൂക്ഷിച്ച ശേഷം സംസ്ഥാനമെമ്പാടും വിതരണം ചെയ്യുകയായിരുന്നെന്നും എക്സൈസ് കണ്ടെത്തി. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും എക്സൈസ് എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.
തിരുവനന്തപുരം നഗരൂരില്‍ മൂന്നു കിലോ ഹാഷിഷ് ഓയിലും 103 കിലോ കഞ്ചാവും പിടിച്ചെടുത്ത സംഭവത്തിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലത്തെ ലഹരിമരുന്ന് ശേഖരം എക്സൈസ് പിടികൂടിയത്.
Discussion about this post