ഈ ലോക്ക് ഡൗൺ കാലത്തു കുട്ടികൾക്ക് വേണ്ടി ഒരുഗ്രൻ ടാസ്കുമായാണ് കൂട്ടിക്കട കണിച്ചേരി എൽ .പി . സ്കൂളിലെ അദ്ധ്യാപകർ. കോവിഡ് Vs കിടുക്കാച്ചികൂട്ടം എന്ന പേരിൽ വാട്സ് ആപ് കൂട്ടായ്മയിലൂടെയാണ് ഈ സ്കൂളിലെ അദ്ധ്യാപകർ ക്യാമ്പ് ആരംഭിച്ചിരിക്കുന്നത്. ചെറു വീഡിയോകൾ മുഖേനയാണ് . പരിശീലനം നൽകിവരുന്നത്. 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടിയാണിത്. ചിത്രകല , കഥ , യോഗ , നിർമാണം , ശാസ്ത്ര പരീക്ഷണം, പാചകം തുടങ്ങിയ വിഷയങ്ങളിൽ 3 മിനിട്ട് ദൈർഘ്യം ഉള്ള വീഡിയോകൾ മുഖേനയാണ് പരിശീലനം. വീഡിയോ കണ്ട് മനസ്സിലാക്കിയ കുട്ടികൾ ടാസ്ക് ചെയ്ത ശേഷം ചെറു വീഡിയോ യോ ,ഫോട്ടോയോ തിരിച്ചു ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യണം. ഈ ക്യാമ്പ് കുട്ടികൾ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.
Discussion about this post