ഒറ്റപ്പാലം: കോവിഡ് ബാധിതന് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണു. പാലക്കാട് തൃക്കടീരിയിലാണ് സംഭവം. രോഗബാധിതനായി നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ക്ക് പരിക്കുകളൊന്നുമില്ല.
രാവിലെ പത്ത് മണിക്ക് ശേഷമാണ് അപകടമുണ്ടായത്. വലിയ ശബ്ദത്തോടെയാണ് മണ്ണിടിച്ചിലുണ്ടായത്. 15 അടി ഉയരത്തില്‍ നിന്ന് കരിങ്കല്‍ ഭിത്തിയും മണ്ണുമടക്കമാണ് വീടിന് മുകളിലേക്ക് പതിച്ചത്.
Discussion about this post