കണ്ണൂര്‍: ചലച്ചിത്ര നടന് പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണികൃഷ്ണന് നമ്പൂതിരി അന്തരിച്ചു. 98 വയസായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു. പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ വൈകീട്ട് ആറ് മണിയോടെയായിരുന്നു അന്ത്യം.
കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യാപിതാവാണ്. ദേശാടനം, കല്യാണരാമന്, ചന്ദ്രമുഖി, ഒരാള്‍ മാത്രം, കളിയാട്ടം തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
Discussion about this post