കൊച്ചി: സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്തെ തീയറ്ററുകള്‍ ഇന്ന് തുറക്കില്ല. തുടര്‍നടപടികള്‍ ആലോചിക്കാന്‍ തീയറ്റര്‍ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്കിന്റെ യോഗം ഇന്ന് രാവിലെ പതിനൊന്നിന് കൊച്ചിയില്‍ ചേരും.
വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാര്‍ജ് എന്നിവയില്‍ ഇളവുകള്‍ നല്‍കാതെ തീയറ്ററുകള്‍ തുറക്കുന്നത് നഷ്ടമാകുമെന്നാണ് ഉടമകള്‍ പറയുന്നത്. പകുതി കാണികളെ മാത്രമേ തീയറ്ററുകളില്‍ പ്രവേശിപ്പിക്കാവൂ എന്ന സര്‍ക്കാര്‍ നിലപാടും യോഗത്തില്‍ ചര്‍ച്ചയാകും. പ്രവര്‍ത്തന സമയം രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെയാക്കി നിജപ്പെടുത്തിയാണ് തീയറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്.
നേരത്തെ റിലീസ് ചെയ്ത സിനിമകളുടെ വിഹിതം കുടിശികയായതിനെ ചൊല്ലി തീയറ്ററുടമകളുമായി നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കുമുള്ള പ്രശ്നം പരിഹരിക്കാന്‍ നാളെ ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ സിനിമ സംഘടനകള്‍ യോഗം ചേരുന്നുണ്ട്.
Discussion about this post