തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തീയറ്ററുകള്‍ ചൊവ്വാഴ്ച തുറക്കും. ആയിരക്കണക്കിന് ആളുകളുടെ ജീവിതമാണ് പ്രതിസന്ധിയിലായത്. ഇത് കണക്കിലെടുത്താണ് തീയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആകെ സീറ്റുകളുടെ പകുതി ആളുകളെ മാത്രമേ പ്രവശിപ്പിക്കാവൂ. കോവിഡ് മാര്‍ഗരേഖ ലംഘിച്ചാല്‍ തീയറ്ററുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കം.
ആരാധനാലയങ്ങളിലെ ഉത്സവങ്ങളില്‍ കലാപരിപാടികള്‍ നടത്താന്‍ അനുമതി നല്കി. ഇന്‍ഡോറില്‍ പരമാവധി നൂറ് പേരെയും ഔട്ട്്ഡോറില് പരമാവധി ഇരുനൂറ് പേരെയും അനുവദിക്കും.
Discussion about this post