വര്‍ത്തമാനം സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നിര്‍മ്മാതാവ് ആര്യാടന് ഷൗക്കത്ത്. സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ റിവൈസിംഗ് കമ്മിറ്റിയെ സമീപിക്കുമെന്ന് ആര്യാടന് ഷൗക്കത്ത് അറിയിച്ചു. സെന്‍സര്‍ ബോര്‍ഡ് അംഗത്തിന്റെ വ്യക്തിപരമായ അധിക്ഷേപത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വര്‍ത്തമാനം സിനിമയുടെ നിര്‍മാതാവും തിരക്കഥാകൃത്തുമായ ആര്യാടന് ഷൗക്കത്ത് പറഞ്ഞു.
ജെഎന്‍യു സമരത്തെ കുറിച്ചും ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെ കുറിച്ചും പറഞ്ഞാല്‍ എങ്ങനെയാണ് ദേശവിരുദ്ധമാകുന്നതെന്ന് ആ്ര്യാടന്‍ ഷൗക്ക് ചോദിച്ചു. സാംസ്കാരിക രംഗത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത് രാജ്യവിരുദ്ധ പ്രമേയമായതിനാലാണെന്നാണ് സെന്‍സര്‍ ബോര്‍ഡ് അംഗമായ ബി.ജെ.പി നേതാവ് അഡ്വ. വി സന്ദീപ് കുമാര്‍ പറഞ്ഞത്- ‘ഇന്ന് ഞാന്‍ സെന്‍സര്‍ ബോര്‍ഡ് അംഗമെന്ന നിലയില്‍ വര്‍ത്തമാനം എന്ന സിനിമ കണ്ടു. ജെ.എന്‍.യു സമരത്തിലെ ദളിത് ,മുസ്ലിം പീഡനമായിരുന്നു വിഷയം. ഞാന്‍ അതിനെ എതിര്‍ത്തു. കാരണം സിനിമയുടെ തിരക്കഥാകൃത്തും നിര്‍മ്മാതാവും ആര്യാടന് ഷൗക്കത്ത് ആയിരുന്നു. തീര്‍ച്ചയായും രാജ്യ വിരുദ്ധമായിരുന്നു സിനിമയുടെ പ്രമേയം.
പാര്‍വ്വതി തിരുവോത്ത് നായികയായെത്തുന്ന ചിത്രം സിദ്ധാര്‍ഥ് ശിവയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
Discussion about this post