1921 എന്ന സിനിമയുടെ തിരക്കഥ മൂകാംബിക ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരിക്കുകയാണ് സംവിധായകന് അലി അക്ബര്‍. അലി അക്ബര്‍ തന്നെ ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
‘മൂകാംബികയില്‍ അമ്മയ്ക്ക് മുന്പില് തിരക്കഥാ സമര്‍പ്പണം, അമ്മയുടെ തൃപ്പാദങ്ങളില്‍… അനുഗ്രഹത്തിനായി….’ അലി അക്ബര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
സിനിമയുടെ ഒരു ഗാനം ഒരുങ്ങുകയാണെന്നും അലി അക്ബര്‍ പറഞ്ഞു. സിനിമയുടെ ഒരു ഗാനം ചെയ്യുന്നത് സംഗീത സംവിധായകന് ഹരി വേണുഗോപാലാണ്. ഹരി വേണുഗോപാലിനൊപ്പമുള്ള ഫോട്ടോയും അലി അക്ബര്‍ പങ്കുവെച്ചിട്ടുണ്ട്. പാലക്കാട്ടുള്ള ഒരു ഡോക്ടറാണ് മറ്റൊരു ഗാനം ചെയ്യുന്നത്.
ജനങ്ങളില്‍ നിന്ന് പണം പിരിച്ചാണ് സിനിമ ചെയ്യുന്നത്. 9827553 രൂപയാണ് ഇത് വരെ കിട്ടിയത് എന്ന് അലി അക്ബര്‍ അറിയിച്ചിരുന്നു. ബാങ്ക് സ്റ്റേറ്റ്മെന്റ് കൃത്യമായി ചിദാനന്ദപുരി സ്വാമിജിയുടെ കയ്യില്‍ ഏല്‍പ്പിക്കുന്നുണ്ടെന്നും അലി അക്ബര്‍ പറഞ്ഞിരുന്നു.
Discussion about this post