കണ്ണൂര്‍: ഫുട്ബോള്‍ ഇതിഹാസം മറഡോണയുടെ ഓര്‍മ്മയില്‍ അദ്ദേഹം ഉപയോഗിച്ച റൂം ഒരു കൊച്ചുമ്യൂസിയമായി സൂക്ഷിച്ചിരിക്കുകയാണ് കണ്ണൂരിലെ ഒരു ഹോട്ടല്‍. 2012 ഒക്ടോബറില്‍ മറഡോണ കണ്ണൂരിലെത്തിയപ്പോള്‍ താമസിച്ച ബ്ലൂ നൈല്‍ എന്ന ഹോട്ടലിലാണ് മറഡോണ സ്യൂട്ട് എന്ന പേര് നല്‍കിയൊരു റൂം തന്നെയുള്ളത്.
റൂം നമ്പര്‍ 309ലായിരുന്നു അന്ന് മറഡോണ താമസിച്ചത്. 2 ദിവസമായിരുന്നു മറഡോണ ഈ ഹോട്ടലില്‍ താമസിച്ചത്. താമസിച്ച ദിവസങ്ങളില്‍ അദ്ദേഹം ഉപയോഗിച്ച പ്ലേറ്റുകള്‍, സ്പൂണ്‍, ബെഡ് ഷീറ്റുകള്‍, ബാത്ത്റൂം ആക്സസറികള്‍ എന്നിവയെല്ലാം ഈ റൂമില്‍ ഇന്നും നിധി പോലെ കാത്തുസൂക്ഷിച്ചിട്ടുണ്ട്. കൂടാതെ മറഡോണയുടെ അപൂര്‍വങ്ങളായ ചിത്രങ്ങളും പത്രവാര്‍ത്താ കട്ടിംഗുകളും ഈ റൂമില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
മറഡോണ സ്പെഷ്യല്‍ സ്യൂട്ട് എന്ന പേരിലാണ് ഈ റൂം വാടകയ്ക്ക് നല്‍കുന്നത്. മറഡോണയുടെ ആരാധകര്‍ക്ക് മാത്രമാണ് റൂം വാടകയ്ക്ക്് നല്‍കാറുള്ളത്. അദ്ദേഹത്തിന്റെ മൂല്യമറിയുന്നവര്ക്കെ ആ റൂം അതുപോലെ സൂക്ഷിച്ച് ഉപയോഗിക്കാന്‍ കഴിയൂ എന്നാണ് ഹോട്ടല്‍ ഉടമയായ വി.രവീന്ദ്രന് പറയുന്നത്.
മറഡോണയുടെ ഓര്‍മ്മയില്‍ ആദ്യമായി ഈ റൂം ഇന്ന് പൊതുജനങ്ങള്‍ക്ക് കാണാന്‍ തുറന്നുകൊടുത്തിരുന്നു.
Discussion about this post