കൊച്ചി: ബിനീഷ് കോടിയേരിയെ ‘അമ്മ’ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് എക്സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യം. എന്നാല്‍ ആവശ്യത്തെ മുകേഷും ഗണേഷ് കുമാറും എതിര്‍ത്തു.
അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പങ്കെടുത്ത യോഗത്തിലാണ് ആവശ്യമുയര്‍ന്നത്. ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് എക്സിക്യൂട്ടീവ് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. സംഘടനയില്‍ രണ്ട് നീതി പാടില്ലെന്ന് എക്സിക്യൂട്ടീവ് അംഗങ്ങള്‍ വാദിച്ചു.
2009 മുതല്‍ ബിനീഷ് കോടിയേരിക്ക് ‘അമ്മ’യില്‍ അംഗത്വമുണ്ട്.
Discussion about this post