ടൊവിനോ തോമസ് നായകനായെത്തുന്ന കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ഒ.ടി.ടി റിലീസിനില്ല. തിരുവോണദിനത്തില്‍ ടെലിവിഷന്‍ പ്രീമിയറായി റിലീസ് ചെയ്യാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പ്രീമിയറിനുള്ള അവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കിയിട്ടുണ്ട്.
ജിയോ ബേബി സംവിധാനം ചെയ്ത കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ അനുമതിയും ലഭിച്ചതാണ്.
അമേരിക്കന്‍ നടി ഇന്ത്യ ജാര്‍വിസാണ് ചിത്രത്തിലെ നായിക. ജോജു ജോര്‍ജ്, ബേസില്‍ ജോസഫ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. രാംഷി അഹമ്മദ്, ആന്റോ ജോസഫ്, ടൊവിനോ തോമസ്, സിനു സിദ്ധാര്‍ഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മാര്‍ച്ച് ആദ്യവാരം റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ തീയറ്റര്‍ റിലീസ് മാറ്റിയ ആദ്യ മലയാള ചിത്രമായിരുന്നു.
Discussion about this post