സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച ദില്‍ ബേചാര എന്ന ചിത്രത്തിലെ ഗാനരംഗം അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. ചിത്രത്തിലെ ടൈറ്റില്‍ ഗാനമാണ് പുറത്തിറക്കിയത്. സോണി മ്യൂസിക് പുറത്തിറക്കിയ ഗാനത്തില്‍ സുശാന്തിന്റെ നൃത്തരംഗമാണുള്ളത്.
കഴിഞ്ഞ ദിവസം ഗാനത്തിന്റെ ചെറിയൊരു ഭാഗം പുറത്തുവിട്ടിരുന്നു.ഗാനരംഗത്തിന്റെ പൂര്‍ണരൂപം കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം യൂട്യൂബില്‍ ഒന്നാമതെത്തുകയും ചെയ്തു. മാര്‍വല്‍ സിനിമാ പരമ്പരയിലെ അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിനെ മറികടന്നാണ് ദില്‍ ബചാരേയുടെ ട്രെയിലര്‍ യൂട്യൂബില്‍ ഒന്നാമതെത്തിയത്.
എ.ആര്‍ റഹ്മാനാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ബോളിവുഡ് നടിയും നര്‍ത്തകിയുമായ ഫറാഖാനാണ് നൃത്തസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
സഞ്ജനാ സംഗിയാണ് ചിത്രത്തില്‍ നായിക. നവാഗതനായ മുകേഷ് ചാബ്രയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫോക്‌സ് ഫോര്‍സ്റ്റുഡിയോസ് നിര്‍മ്മിച്ച ചിത്രം ജൂലൈ 24ന് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ വിഐപി പ്ലാറ്റ്‌ഫോമുകളിലൂടെയാണ് റിലീസിനെത്തുന്നത്.
Discussion about this post