പ്രായമാകുമ്പോൾ മുഖത്ത് ചുളിവുകളും വരകളും പ്രത്യക്ഷപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ പ്രായമാകുന്നതിനു മുൻപേ ഇത്തരം ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാലോ. പല ക്രീമുകളും ഉപയോഗിച്ച് മടുത്തു എങ്കിൽ വളരെ എളുപ്പത്തിൽ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ഒരു വഴിയുണ്ട്. മുഖത്തെ പ്രായം കൂടുതൽ തോന്നുന്നുണ്ടെങ്കിൽ അത് നമ്മുടെ ഭക്ഷണവുമായി ബന്ധപ്പെട്ട ഒരു കാര്യമാണ്. വെള്ളം അധികം കുടിക്കാത്തവരിലും, ജഗ്ഗു ഫുഡുകളോട് പ്രിയം കൂടുതലുള്ളവർക്കും ഇത്തരത്തിൽ ചുളിവുകൾ വളരെ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു. ഇതുമാത്രമല്ല ചെറുപ്പക്കാരിൽ അധികമായി ഉണ്ടാകുന്ന മാനസിക സമ്മർദ്ദം പുകവലി തുടങ്ങിയവയും മുഖത്ത് ചുളിവുകൾ കൂടാൻ കാരണം ആകുന്നുണ്ട്. കൊളാജൻ ഉത്പാദനം കുറയുന്നതാണ് ഇത്തരത്തിൽ ചർമ്മത്തിൽ ചുളിവുകൾ വരുത്തുന്നത്.
ഇതുകൂടാതെ നമ്മുടെ ശരീരത്തിന് ആവശ്യമായ വെള്ളം ലഭ്യമാകാതെ വരുമ്പോൾ അത് ചർമ്മത്തിന് ദോഷകരമായി ബാധിക്കുന്നു. അതുകൊണ്ട് ഏകദേശം ഒരു മണിക്കൂർ കഴിയുമ്പോൾ ഒരു ഗ്ലാസ് വെള്ളം എന്ന രീതിയിൽ കുടിക്കുവാൻ ശ്രമിച്ചാൽ ഒരു പരിധിവരെ ചർമ്മത്തിന്റെ വരൾച്ച കുറയ്ക്കുവാനും നമുക്ക് പറ്റും. ഇതിനൊപ്പം ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതും, അനാവശ്യമായ കെമിക്കൽ ക്രീമുകളുടെ ഉപയോഗം കുറയ്ക്കുന്നതും പ്രായം അധികമാകാതെ സംരക്ഷിക്കുവാൻ സഹായിക്കും. മുഖത്ത് അമിതമായി സോപ്പ് ഉപയോഗിക്കുന്നത് നമ്മുടെ ചർമ്മത്തിലെ ആരോഗ്യകരമായ ബാക്ടീരിയയെ നശിപ്പിക്കുന്നു എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ പരമാവധി ഹെർബൽ വസ്തുക്കൾ മുഖത്ത് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇതിനൊപ്പം മഞ്ഞൾ, തേൻ തുടങ്ങിയവ കൊണ്ട് ഉണ്ടാക്കുന്ന ഫെയ്സ് പാക്കുകൾ ഉപയോഗിക്കുന്നതും നല്ലതാണ്. മുഖത്ത് ഇടയ്ക്ക് വെളിച്ചെണ്ണ തേയ്ക്കുന്നതും, ഡോക്ടറുടെ ഉപദേശപ്രകാരം വിറ്റാമിൻ ഇ ടാബ്ലറ്റ് കഴിക്കുന്നതും മുഖത്ത് ചുളിവുകൾ അകറ്റാൻ നല്ലതാണ്.
Discussion about this post