ബാലയുടെയും അമൃതയുടെയും വിവാഹവും വിവാഹമോചനവും ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയ സംഭവങ്ങൾ ആയിരുന്നു. പക്ഷേ ഇരുവരും വിവാഹമോചിതർ ആകാനുള്ള കാരണം എന്തെന്ന് ഇരുവരും പറഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിനിടയിൽ ബാല തന്റെ വിവാഹബന്ധം വേർപെടുത്താനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്.
സ്വന്തം കണ്ണുകൊണ്ട് താൻ കാണാൻ പാടില്ലാത്ത ഒരു കാഴ്ചയാണ് വിവാഹബന്ധം വേർപിരിയാൻ കാരണമായതെന്ന് ബാല ചൂണ്ടിക്കാട്ടി. ഞാൻ അല്പം വിഷമത്തിൽ ആണെന്നും മകളെ വീഡിയോ കോളിൽ കാണാൻ സാധിക്കുന്നില്ലെന്നും താരം ആരാധകരോട് പറഞ്ഞു. നമ്മുടെ ജീവിതത്തിൽ കുടുംബം, കുട്ടികൾ എന്നതെല്ലാം വളരെ പ്രാധാന്യമുള്ളതാണെന്നും, താൻ അന്ന് കണ്ട കാഴ്ച തന്നെ വളരെയധികം തളർത്തി കളഞ്ഞു എന്നും ബാല വെളിപ്പെടുത്തിയിരിക്കുകയാണ്. മകൾ ആയതുകൊണ്ട് തന്റെ ജീവിതത്തിൽ സംഭവിച്ചതൊന്നും തുറന്നു പറയുന്നില്ല എന്നും, വിവാഹമോചനത്തിനുശേഷം തന്റെ കമ്പനിയുടെ 50% വും താൻ എഴുതി കൊടുത്തു എന്നും ബാല അഭിമുഖത്തിൽ പറഞ്ഞു.
Discussion about this post