മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ ഒരു പോസ്റ്റ് മലയാളികളെ ഒന്നടക്കം വേദനിപ്പിച്ചിരിക്കുകയാണ്. അകാലത്തിൽ വേർപിരിഞ്ഞ ചിത്രയുടെ മകൾ നന്ദനെ കുറിച്ചുള്ള കുറിപ്പ് ആയിരുന്നു അത്. മകളുടെ ഓർമ്മചിത്രം പങ്കുവെച്ചുകൊണ്ട് കെ. എസ് ചിത്ര എഴുതിയ കുറിപ്പ് ഏതൊരു വ്യക്തിയുടെയും മനസ്സിൽ മുറിപ്പാട് ഉണ്ടാക്കുന്നു. കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ
എൻറെ ഹൃദയത്തിൽ നീയൊരു വിടവ് അവശേഷിപ്പിച്ചു. അത് ഒരിക്കലും നികത്താൻ എനിക്ക് കഴിയില്ല. ഓരോ ദിവസവും കഴിയുന്തോറും ഞാൻ നിന്നെ കൂടുതൽ മിസ്സ് ചെയ്യുന്നു. പിറന്നാളാശംസകൾ നന്ദന.. 2002ലാണ് കെഎസ് ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും മകൾ പിറന്നത്. എന്നാൽ 2011 കെഎസ് ചിത്രയുടെ ദുബായിലെ വില്ലയിൽ നീന്തൽ കുളത്തിൽ വീണു മരിക്കുകയായിരുന്നു 9 വയസ്സുള്ള നന്ദന. മകളുടെ അകാല മരണത്തിനുശേഷം ഒരുപാട് നാൾക്ക് ശേഷമാണ് ഗായിക തിരിച്ച് വേദികളിൽ എത്തിയത്. മകളുടെ മരണം ഏൽപ്പിച്ച വേദനകളെക്കുറിച്ച് പല അഭിമുഖങ്ങളിലും ചിത്ര തുറന്നു പറയാറുണ്ട്. ചിത്ര പങ്കുവയ്ക്കുന്ന മകളെ കുറിച്ചുള്ള ഓരോ കുറിപ്പും ആരാധകരെ നൊമ്പരപ്പെടുത്തുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്
Discussion about this post