സമൂഹമാധ്യമങ്ങളിൽ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ തിരയുന്നത് ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകളായ ആരാധ്യയുടെ വീഡിയോ ആണ്. ദീരുഭായ് അംബാനി ഇൻറർനാഷണൽ സ്കൂളിൻറെ വാർഷിക ദിനത്തിൽ ആയിരുന്നു ആരാധ്യയുടെ മിന്നും പ്രകടനം. മകളുടെ പ്രകടനം കണ്ട് അഭിമാനത്തോടെ കാണികൾക്കിടയിൽ ഇരിക്കുന്ന അമ്മ ഐശ്വര്യയും അച്ഛൻ അഭിഷേകും വേദിയിൽ ഇരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഉള്ളത്.
സുഹൃത്തുക്കൾക്കൊപ്പം സംഗീത നാടകമാണ് ആരാധ്യ അവതരിപ്പിച്ചത്. ദുഷ്ട കഥാപാത്രത്തെ നാടകീയമായ ലുക്കിൽ അനുസ്മരണീയമാക്കി മാറ്റിയ ആരാധ്യയുടെ അഭിനയവും മേക്കോവറും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ പ്രശംസയ്ക്ക് പാത്രമായിട്ടുണ്ട്. നിരവധി ബോളിവുഡ് താരങ്ങളുടെ മക്കൾ ഇവിടെയാണ് പഠിക്കുന്നത്. അതുകൊണ്ടുതന്നെ വാർഷിക ദിന പരിപാടിയിൽ കരൺ ജോഹർ,കരീന കപൂർ,ഷാഹിദ് കപൂർ തുടങ്ങിയ സെലിബ്രിറ്റികൾ എല്ലാം പങ്കെടുത്തിരുന്നു. എന്തായാലും വീഡിയോയ്ക്ക് താഴെ നിരവധി പ്രശംസ പ്രവാഹമാണ് ഇപ്പോൾ ഉള്ളത്.
Discussion about this post