നടൻ രാഹുൽ രവിക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ലക്ഷ്മി രംഗത്ത് വന്നിരിക്കുകയാണ്. സ്ഥിരമായി തന്നെ ഉപദ്രവിക്കാറുണ്ട് എന്ന് ചെന്നൈ പോലീസിൽ പരാതിപ്പെട്ടിരിക്കുകയാണ് ഭാര്യ ലക്ഷ്മി എസ് നായർ. 2020 ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിഞ്ഞ് ഏകദേശം മൂന്നു വർഷത്തോളം ഇരുവരും ഒരുമിച്ചായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ 2023 ഏപ്രിൽ 26ന് ലക്ഷ്മിയും പോലീസും മറ്റു അപ്പാർട്ട്മെൻറ് അസോസിയേഷൻ അംഗങ്ങളും രാഹുലിന്റെ അപ്പാർട്ട്മെന്റിൽ എത്തിയപ്പോൾ നടനെ മറ്റൊരു പെൺകുട്ടിയുമായി കണ്ടെത്തിയെന്നാണ് പോലീസ് പറയുന്നത്.
ഇതുകൂടാതെ ലക്ഷ്മിയെ സ്ഥിരമായി രാഹുൽ മർദ്ദിക്കാറുണ്ട് എന്നും പല തമിഴ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേസിൽ നവംബർ മൂന്നിന് രാഹുലിന്റെ ജാമ്യം റദ്ദാക്കുകയും രാഹുൽനെതിരെ അറസ്റ്റ് വാർഡ് പുറപ്പെടുവിച്ചുവെന്നും പറയുന്നു. ഇരുവരും തമ്മിലുള്ള വിവാഹ ചിത്രങ്ങൾ ഒന്നും തന്നെ ഇപ്പോൾ രണ്ടുപേരുടെയും ഫേസ്ബുക്ക് അക്കൗണ്ടുകളിലോ ഇൻസ്റ്റ പേജിലോ ഇല്ല. നന്ദിനി എന്ന ഹിറ്റ് സീരിയലിൽ പ്രധാന കഥാപാത്രമായാണ് രാഹുൽ എത്തിയിരുന്നത്. എന്നാൽ പ്രശസ്തി വർധിച്ചുതോടെ ഇരുവരുടെയും ജീവിതത്തിൽ അല്പം പ്രശ്നങ്ങളും ഉയർന്നുമെന്നാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.
Discussion about this post