തമിഴ് സിനിമ ലോകത്തെ ഹാസ്യ താരം റെഡിൻ കിങ്സിലിയും സീരിയൽ താരവും പ്രശസ്ത മോഡലുമായ സംഗീതയും വിവാഹിതരായി. ഈയടുത്ത് പുറത്തിറങ്ങിയ ജയിലർ, മാർക്ക് ആൻറണി തുടങ്ങിയ ചിത്രങ്ങളിൽ മികച്ച അഭിനയമാണ് റെഡിൻ കാഴ്ച വച്ചിരിക്കുന്നത്. കോലമാവ് കോകിലയിലൂടെ ആയിരുന്നു നടനായുള്ള അദ്ദേഹത്തിൻറെ അരങ്ങേറ്റം. അതിനുശേഷം ബീസ്റ്റ്, അണ്ണാത്തെ, എൽകെജി, കൂർഖ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.
അദ്ദേഹത്തിൻറെതായി അവസാനം പുറത്തിറങ്ങിയത് നയൻതാര നായികയായി എത്തിയ അന്നപൂർണ്ണി എന്ന സിനിമയായിരുന്നു നാൽപത്തി ആറാം വയസ്സിൽ വിവാഹിതനായ ഇദ്ദേഹത്തിന് ആശംസകൾ ആയി നിരവധി പ്രേക്ഷകരാണ് എത്തിയിരിക്കുന്നത്. ഡാൻസിംഗിലൂടെ കരിയർ ആരംഭിച്ച അദ്ദേഹം ഇന്ന് തമിഴ് ഹാസ്യ താരങ്ങളിലെ മുൻനിര താരമാണ്.
Discussion about this post