പല്ലിലെ മഞ്ഞക്കറ നീക്കം ചെയ്യുവാൻ വളരെ സിമ്പിൾ ആയ ഒരു കാര്യം മാത്രം ചെയ്താൽ മതി. നിങ്ങൾ ശ്രദ്ധിക്കേണ്ടത് നിങ്ങൾ കഴിക്കുന്ന ചില ഭക്ഷണസാധനങ്ങൾ ആണ്. പല്ലുകളുടെ നിറം മങ്ങുന്നത് നമ്മൾ കഴിക്കുന്ന ചില ഭക്ഷണസാധനങ്ങൾ ആണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. എന്നാൽ സ്ഥിരമായി കാപ്പിയോ ചായയോ കുടിക്കുന്ന വ്യക്തികൾക്ക് പല്ലിൽ മഞ്ഞക്കറ ഉണ്ടാകാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. സ്ഥിരമായി ചായ കുടിക്കുകയോ കാപ്പി കുടിക്കുകയോ ചെയ്യുന്ന വ്യക്തികളുടെ പല്ലുകൾക്ക് അത്ര നിറമുണ്ടാവില്ല എന്നാണ് പറയപ്പെടുന്നത്.
പല്ലിലെ കറ മാറ്റുവാൻ ഏറ്റവും നല്ലത് പാൽചായയും കട്ടൻ ചായയും ഒഴിവാക്കി ഹെർബൽ ടി ശീലമാക്കുന്നതാണ്. ഇത് മാത്രമല്ല വൈൻ, മദ്യം തുടങ്ങിയവ ഉപയോഗിക്കുന്നവരിലും പല്ലിൽ മഞ്ഞക്കറ ഉണ്ടാവാൻ സാധ്യതയുണ്ട്. പുകയില ഉപയോഗിക്കുന്നവരിലും പല്ലിൽ കറ അടിഞ്ഞു കൂടും. ഇതുകൂടാതെ വിവിധ നിറങ്ങളിലുള്ള സോഡാ, സോയാസോസ്, തണുത്ത പാനീയങ്ങൾ തുടങ്ങിയവയുടെ ഉപയോഗവും പല്ലിൽ കറ ഉണ്ടാക്കുന്നു.
Discussion about this post