ജയറാം – പാർവതി താരകുടുംബത്തിൽ വീണ്ടും വിവാഹം. വളരെ അടുത്ത ദിവസങ്ങളിലായിരുന്നു ജയറാമിന്റെയും പാർവതിയുടെ മകൻ കാളിദാസ് ജയറാമിന്റെയും താരിണിയുടെയും വിവാഹ നിശ്ചയം. എന്നാൽ ഇന്നലെ ജയറാം തന്റെ ഫേസ്ബുക്ക് പേജിലൂടെ മകൾ മാളികയുടെ വിവാഹ നിശ്ചയ വീഡിയോകളും പ്രേക്ഷകർക്കായി പങ്കുവെച്ചിട്ടുണ്ട്.
ഏറ്റവും അടുത്ത സുഹൃത്തുക്കളെ മാത്രം ഉൾപ്പെടുത്തി ഒരു ചെറിയ ചടങ്ങ് മാത്രമാണ് വിവാഹനിശ്ചയം നടത്തിയത്. വരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും കുടുംബം പുറത്തുവിട്ടിട്ടില്ല. പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകൾ നേർന്ന് പങ്കുവെച്ച പോസ്റ്റിലൂടെയാണ് വരനെ ആദ്യമായി മാളവിക പരിചയപ്പെടുത്തിയത്. എന്തായാലും ഇരുവരുടെയും വിവാഹം കാളിദാസ് ജയറാമിന്റെയും താരിണിയുടെയും വിവാഹത്തിനു മുൻപ് ഉണ്ടാകും എന്നാണ് പുതിയ റിപ്പോർട്ടുകൾ.
Discussion about this post